കൊച്ചി: ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 74-ാമത് സി.എ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സി.എ വാരാഘോഷത്തിന് ഇന്ന് തുടക്കം. രാവിലെ 9.30ന് എറണാകുളത്തെ റോട്ടറി ക്ലബുകളുമായി സഹകരിച്ച് ഐ.സി.എ.ഐ ഭവനിൽ രക്തദാന ക്യാമ്പ് നടക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്യും. പത്തരയ്ക്ക് വൃക്ഷത്തൈ നടലും വിതരണവും. വൈകിട്ട് 6ന്. സി.എ അംഗങ്ങളുടെ കുടുംബസംഗമവും നടക്കും. 50 വർഷത്തെ സേവനം പൂർത്തിയാക്കിയ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ചടങ്ങിൽ ആദരിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് മുഖ്യാതിഥിയാകും. ജൂലായ് രണ്ടിന് സി.എ അംഗങ്ങൾക്കായി കളമശേരി പാർക്ക് വെയിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |