ന്യൂഡൽഹി:ദേവേന്ദ്രേ ഫഡ്‌നാവിസ് സന്തുഷ്ടനല്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. അദ്ദേഹത്തിന്റെ മുഖത്ത് അത് പ്രതിഫലിക്കുന്നു. ശരദ് പവാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിൽ ഡൽഹിയിൽ നിന്നോ നാഗ്പൂരിൽ നിന്നോ ഒരു ഉത്തരവ് വന്നാൽ അത് ഒരു വിട്ട് വീഴ്ചയുമില്ലാതെ പിന്തുടരുകയേ നിവൃത്തിയുള്ളു. ഷിൻഡെ ഉപമുഖ്യമന്ത്രി സ്ഥാനമാണ് പ്രതീക്ഷിച്ചിരുന്നത്. അനുയായികളായ എം.എൽ.എമാരും അതാണ് കരുതിയത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഷിൻഡെ പോലും അറിഞ്ഞിട്ടുണ്ടാകില്ലെന്ന് ഞാൻ കരുതുന്നു. ശിവസേന തീർന്നെന്ന് ഞാൻ കരുതുന്നില്ല. ഇത് പോലെയുള്ള കലാപങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പവാർ പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഷിൻഡെയെ പവാർ അഭിനന്ദിച്ചു.