ചെങ്ങന്നൂർ: ഭാരതീയ കര, വ്യോമ, നാവിക സേനാ റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടർ എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ ഓഫീസിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് യൂണിയൻ ഒാഫീസിനോട് ചേർന്നുള്ള ഗുരുകാരുണ്യം ജനസേവനകേന്ദ്രത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ മോഹനൻ, എസ്.ദേവരാജൻ, ബി. ജയപ്രകാശ്, സുരേഷ് വല്ലന, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ പ്രസംഗിക്കും.
ആവശ്യമായ രേഖകളുമായി പതിനേഴര വയസിനും 23 വയസിനും മദ്ധ്യേയുള്ള ഉദ്യോഗാർത്ഥികൾക്ക് യൂണിയൻ ഗുരുകാരുണ്യം ജനസേവനകേന്ദ്രത്തിലെത്തി സൗജന്യമായി രജിസ്‌റ്റർ ചെയ്യാമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു. ബന്ധപെടേണ്ട ഫോൺ നമ്പർ. 7907988736, 7902687466
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |