വടക്കാഞ്ചേരി: ഡോ. പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു ഉദ്ഘാടനം നിർവഹിച്ചു. പ്രധാനദ്ധ്യാപിക കെ.കെ. ഗീത അദ്ധ്യക്ഷയായി. ഡോ. പൽപ്പു ഫൗണ്ടേഷൻ ട്രസ്റ്റ് മാനേജർ എം.എം. ശാന്തിനി , സ്കൂൾ സീനിയർ അസിസ്റ്റന്റ് ബി. ശാന്ത, സ്റ്റാഫ് സെക്രട്ടറി കെ.കെ. മജീദ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ ആയിരത്തിലധികം വരുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്നതാണ് പദ്ധതി. അഞ്ച് രൂപയുടെ കോയിൻ മെഷിനിൽ നിക്ഷേപിച്ചാൽ കുട്ടികൾക്ക് സാനിറ്ററി നാപ്കിൻ ലഭിക്കും. മെഷിനിലെ നാപ്കിൻ തീരുന്നത് വിളിച്ചറിയിച്ചാൽ പൽപ്പു ഫൗണ്ടേഷൻ അധികൃതരെത്തി വീണ്ടും സ്ഥാപിക്കും. സ്കൂളിലെ പൊതുയിടത്തിലാണ് സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷിൻ സ്ഥാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |