തൃശൂർ: ആയുർവേദ ശാസ്ത്രത്തിനോടുള്ള അവഗണന പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടേഴ്സ് ദിനമായ ഇന്ന് അവകാശദിനമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ആചരിക്കും.
നിർദ്ദിഷ്ട പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകുക, നാഷണൽ മെഡിക്കൽ കമ്മിഷൻ ബില്ലിൽ ആയുർവേദത്തിന് ദോഷകരമായ നിർദേശങ്ങൾ പിൻവലിക്കുക, സർക്കാർ ജീവനക്കാർക്ക് നൽകുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസിൽ ആയുർവേദ ചികിത്സ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണം. പൊതുജനങ്ങൾക്ക് ഏത് ചികിത്സാ സമ്പ്രദായവും തിരഞ്ഞെടുക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണ് ഇത്തരം നിയമങ്ങളിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്നതെന്നും അലോപ്പതി കേന്ദ്രീകൃത ആരോഗ്യ ഫാസിസം നടപ്പിലാക്കാൻ ശ്രമിച്ചാൽ പൊതുജന പിന്തുണയോടെ ചെറുത്തു തോൽപ്പിക്കുമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ഹേമമാലിനി, ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. നേത്രദാസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |