കോട്ടക്കൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനവും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയവും കരസ്ഥമാക്കിയ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കുള്ള ആദരം സ്കൂളിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി രണ്ടാം വർഷവും നൂറു ശതമാനം വിജയം നേടിയിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ 92 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ രണ്ടാമത്തെ വിദ്യാലയം എന്ന ബഹുമതിയും രാജാസിന് ലഭിച്ചിരുന്നു.
ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോക്ടർ പി. മാധവൻകുട്ടി വാരിയർ, മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ ഷബീർ, പാറോളി റംല, ടി. കബീർ, പത്മനാഭൻ, യു. തിലകൻ, ആർ.കെ ബിനു, സാജിദ് മങ്ങാട്ടിൽ, എടക്കണ്ടൻ യുസഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ഹെഡ്മിസ്ട്രസ് സുജാത പി.ആർ, മറ്റ് അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |