പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വിവിധ ഇനങ്ങളിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. നിലവിൽ മുന്തിയ ഇനങ്ങളിൽപ്പെട്ട ബി വി 380 മുട്ട കോഴികളും , ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങളും കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. സ്ഥലപരിമിതിയുള്ള സാഹചര്യത്തിൽ ഹൈടെക് കൂടുകളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ബി വി 380 ഇനത്തിൽപ്പെട്ട കോഴികൾ ഒരു വർഷം 300 ഓളം മുട്ടകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അഞ്ചര മാസം പ്രായമായ ബി വി 380 ഇനങ്ങൾ ഇപ്പോൾ വില്പനക്ക് സജ്ജമാണ്. ഗ്രാമശ്രീ ഇനത്തിൽപ്പെടുന്ന 50 മുതൽ 75 ദിവസം വരെ പ്രായമായ കോഴികളും വിൽപ്പനയ്ക്കുണ്ട്. ഫോൺ: 8078572094.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |