തൃശൂർ : കൊവിഡാനന്തര ക്ഷീരമേഖലയ്ക്ക് ഉണർവേകാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി നടപ്പുസാമ്പത്തിക വർഷം 822.61 കോടിയുടെ ബഡ്ജറ്റിന് മിൽമ മേഖലാ യൂണിയൻ ഭരണസമിതി അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസനത്തിനായി 36 കോടി രൂപയുടെ മൂലധന ബഡ്ജറ്റും അംഗീകരിച്ചു. സൗജന്യ നിരക്കിലുള്ള മൃഗ ചികിത്സാ പദ്ധതി തുടരുന്നതിന് 120 ലക്ഷം രൂപ അനുവദിച്ചപ്പോൾ, അകിടുവീക്ക നിയന്ത്രണം, മുഴുവൻ കറവപശുക്കളെയും വിരവിമുക്തമാക്കൽ എന്നിവ ലക്ഷ്യമിട്ട് 18 ലക്ഷം രൂപ നീക്കിവച്ചു. സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉയർത്താൻ 13.80 ലക്ഷം രൂപയുടെ ഇൻസെൻറ്റീവ് നൽകാനും, ക്ഷീര കർഷകർ, സംഘം ജീവനക്കാർ, പ്രസിഡന്റുമാർ തുടങ്ങിയവരുടെ പരിശീലനം മുതലായ വിവിധ പരിപാടികൾക്കായി 23 ലക്ഷം രൂപ വകയിരുത്തി.