മാധവ് രാംദാസ് തമിഴിലേക്ക്. ശരത് കുമാറിനെ നായകനാക്കിയാണ് മാധവ് രാംദാസ് ആദ്യ തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി, പാർത്ഥിപൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മേൽവിലാസം, സുരേഷ്ഗോപി, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അപ്പോത്തിക്കിരി, ഗിന്നസ് പക്രു, ഹരിശ്രീ അശോകൻ ചിത്രം ഇളയരാജ എന്നിവയാണ് മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രങ്ങൾ. കടലിനുള്ളിൽ നടക്കുന്ന കഥയാണ് മാധവ് രാംദാസ് - ശരത്കുമാർ ചിത്രത്തിന്റെ പ്രമേയം. തെന്നിന്ത്യയിലും മലയാളത്തിലും ഏറെ പരിചിതനായ നടനാണ് ശരത്കുമാർ. പഴശ്ശിരാജ ആണ് മലയാളത്തിൽ ശരത്കുമാറിന്റെ ശ്രദ്ധേയ ചിത്രം. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് ചിത്രം ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |