അബുദാബി: ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാറിന് മാർകോം ഐക്കൺ ഒഫ് ദി ഇയർ പുരസ്കാരം. ദുബായിൽ നടന്ന വാർഷിക എം.ഇ ഉച്ചകോടി-2022ൽ മെറ്റാ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്തേൺ ആഫ്രിക്ക (മെന) റീജിയണൽ ഹെഡ് അന്ന ജർമനോസ് പുരസ്കാരം സമ്മാനിച്ചു.
ലുലു ഗ്രൂപ്പിന്റെ വിപണന, കമ്മ്യൂണിക്കേഷൻ മേഖലകൾക്ക് കഴിഞ്ഞ 22 വർഷമായി നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഫോബ്സിന്റെ മിഡിൽ ഈസ്റ്റിലെ മികച്ച അഞ്ച് മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ കഴിഞ്ഞവർഷം നന്ദകുമാർ ഇടംപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |