പത്തനംതിട്ട: ബഫർസോൺ തീരുമാനം പിൻവലിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 5 ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും . രാവിലെ 10 ന് പ്രതിഷേധ പ്രകടനം ആരംഭിക്കും . തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലീമീസ് ആമുഖ പ്രഭാഷണം നടത്തും . മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്താ അലക്സിയോസ് മാർ യൗസേബി യോസ് , ഭദ്രാസന സെക്രട്ടറി ഫാ . ടൈറ്റസ് ജോർജ് , ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ . അജി തോമസ് , വി . ഇ . മാത്യൂസ് കോർ എപ്പിസ്കോപ്പ, കിഫാ സംസ്ഥാന ലീഗൽസെൽ കൺവീനർ ജോണി കെ . ജോർജ് എന്നിവർ പ്രസംഗിക്കും. മലയോരമേഖലകളിലെ വിവിധ സമുദായങ്ങളിൽപ്പെട്ട മുഴുവൻ ജനങ്ങളേയും സംഘടിപ്പിച്ചുകൊണ്ട് തുടർ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ ഫാ . ടൈറ്റസ് ജോർജ് , ഫാ . കെ . ജി . മാത്യു , ഫാ . പി . വൈ . ജസൻ , സാമുവേൽ കിഴക്കേതിൽ ഷാജി ശങ്കരത്തിൽ , ജോയിക്കുട്ടി ചേടിയത്ത്, മാത്യൂ എബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |