തിരുവനന്തപുരം: സംസ്ഥാനത്തെ 15,000ൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് ഒരുക്കിയ സ്കൂൾവിക്കിയുടെ അവാർഡുകൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.
ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഗവ. മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ, ഗവ. എച്ച്.എസ്. അവനവഞ്ചേരി, ഗവ. വി.എച്ച്.എസ്.എസ് വീരണകാവ് എന്നീ വിദ്യാലയങ്ങൾ നേടി. ഇവർക്ക് ശില്പവും പ്രശംസാപത്രവും യഥാക്രമം 25,000, 15,000, 10,000 രൂപ കാഷ് അവാർഡുകളും നൽകി.
കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |