കൊച്ചി: ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരുന്ന 500 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയതിനു ശേഷം പുന:പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ വല്ലാർപാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം, പാലിയത്ത് കൃഷ്ണബാലനച്ചൻ, പള്ളിവീട്ടിൽ അജിത്ത് കുമാർ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് ദിവ്യബലിയിൽ മോൺ. മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികനായിരുന്നു. 1524ൽ പോർച്ചുഗലിൽ നിന്ന് കത്തോലിക്ക മിഷനറിമാർ കൊണ്ടുവന്ന പോർച്ചുഗീസ് കലാപാരമ്പര്യത്തിൽ ചെയ്തിട്ടുള്ള ചിത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |