നെടുമങ്ങാട്: അഖില കേരള വിശ്വകർമ മഹാസഭ നെടുമങ്ങാട് താലൂക്ക് യൂണിയൻ സഭയുടെ മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന ആർ.എസ്. കണ്ണൻ അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ സമുദായ അംഗങ്ങളായ വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.
നെടുമങ്ങാട് ലോക്കൽ ബോഡീസ് എംപ്ലോയ്മെന്റ് സഹകരണ സംഘം ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇറവൂർ കെ. മനുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ബോർഡ് അംഗം എം.എൽ. മോഹനൻ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി. ഉദയകുമാർ സ്വാഗതം പറഞ്ഞു. എസ്. സതീഷ് കുമാർ, ടി.ഒ. അനിൽകുമാർ, ആര്യനാട് കണ്ണൻ, സജി പുളിമൂട്, പ്രസന്നൻ, വലിയ കലുങ്ക് സതീശൻ, ശാന്ത ബാബു, സുകുമാരനാശാരി, വിനോദ് കുമാർ, ശ്യാമള, ഉഷ എന്നിവർ സംസാരിച്ചു. യൂണിയൻ ട്രഷറർ ബി. ജയൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |