കഴക്കൂട്ടം: കണിയാപുരം മുസ്ളിം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ക്ളാസ്മേറ്റ്സിന്റെ നേതൃത്വത്തിൽ സഹപാഠികളായ ഡോക്ടർമാരെ ആദരിച്ചു. കോന്നി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രൻ, തിരുവനന്തപുരം മാനസിക രോഗാശുപത്രിയിലെ ഡോ. നജീബ്, അദ്ദേഹത്തിന്റെ ഭാര്യ ഡോ. മിനിരാജ് നജീബ്, തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. സാദിഖ് അദ്ദേഹത്തിന്റെ ഭാര്യ ഡോ. ജാസ്മിൻ സാദിഖ് എന്നിവരെയാണ് ആദരിച്ചത്. അണ്ടൂർക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |