ശ്രീകൃഷ്ണപുരം: അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ തിരുവാഴിയോട് മഹാത്മ യു.പി സ്കൂളിൽ മാങ്കോസ്റ്റിൻ തൈ നട്ട് ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ ഇരുപത്തിയെട്ടാമത് ഓർമ്മ ദിനത്തിൽ 28 ഇലഞ്ഞി തൈകൾ വിദ്യാർത്ഥികൾക്ക് നൽകി ഗ്രാമ പഞ്ചായത്തംഗം എൻ.സി.റീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സി.രാധാകൃഷ്ണൻ, പ്രധാനാദ്ധ്യാപിക സി.ടി.മിനി, സി.ടി.ചന്ദ്രശേഖരൻ, സ്കൂൾ ലീഡർ അനഘ എന്നിവർ സംസാരിച്ചു. സീൽ ചെയ്ത ബഷീറിന്റെ പുസ്തകം കൃത്യമായി പ്രവചിച്ച വിദ്യാർത്ഥിനി ടി.മാളവികക്ക് പുസ്തകം സമ്മാനമായി നൽകി. സംസ്കൃതി പ്രവർത്തകരായ യു.സി.വാസുദേവൻ, എം.പി.പ്രകാശ് ബാബു,കെ.ടി. ജയദേവൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |