തിരുവനന്തപുരം:ചരക്ക് സേവനവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകളെല്ലാം സെപ്തംബർ 30ന് മുമ്പ് തീർപ്പാക്കുമെന്ന് കമ്മിഷണർ അറിയിച്ചു. തീവ്രഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്തെ മുഴുവൻ ഒാഫീസുകളും പ്രവർത്തിച്ചിരുന്നു. 2662 ഫയലുകൾ തീർപ്പാക്കി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത് 914. തൃശ്ശൂരിൽ 291, കോഴിക്കോട് 285, എറണാകുളത്ത് 270, കണ്ണൂരിൽ 243,മലപ്പുറത്ത് 64,വയനാട് 13,കാസർകോഡ് 42, പാലക്കാട് 120, ആലപ്പുഴ 74, മട്ടാഞ്ചേരി 75, ഇടുക്കി 62, പത്തനംതിട്ട 135, കോട്ടയം 16,കൊല്ലം 58 എന്നിങ്ങിനെയാണ് ഫയൽ തീർപ്പാക്കൽ കണക്ക്.