ഫോർട്ടുകൊച്ചി: കൊച്ചിൻ കോർപ്പറേഷൻ പത്താം ഡിവിഷൻ 106-ാം നമ്പർ അങ്കണവാടിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ക്ഷേമ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ നിർവഹിച്ചു.ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ലിഷ,അങ്കണവാടി സൂപ്പർവൈസർ ജൂഡി, എ.എക്സ്.ഇ ജിനേഷ്, എ.ഇ സന്തോഷ്, എ. എം. അയൂബ്, ഓവർസിയർ ഷിജി, എം.ജി. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.