SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.48 PM IST

ചെല്ലാനത്ത് വിദ്യാർത്ഥി ബസിടിച്ച് മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

jhon

കൊച്ചി: ചെല്ലാനത്ത് സ്വകാര്യബസിടിച്ച് വിദ്യാർത്ഥി മരിച്ച കേസിൽ ഒളിവിലായിരുന്ന ‌ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. ഏലൂർ- ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവർ അണ്ടിക്കടവ് പുളിക്കൽ വീട്ടിൽ ജോണാണ് (സിംസൺ 39) അറസ്റ്റിലായത്.

ജനുവരി 31ന് രാത്രിയാണ് ചെല്ലാനം ബസാർഭാഗത്ത് എനോയ് ജൂഡ് (9) എന്ന വിദ്യാർത്ഥി അപകടത്തിൽ മരിച്ചത്. അശ്രദ്ധമായും അമിതവേഗതയിലുമാണ് ബസ് ഓടിച്ചതെന്ന് സി.സി ടിവി ദ്യശ്യത്തിൽ വൃ‌ക്തമായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബസ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുതപോസ്റ്റും തകർത്താണ് നിന്നത്. സംഭവസ്ഥലത്തുനിന്ന് കടന്ന ഇയാൾ ഇന്നലെ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കി.

TAGS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY