
ഹരിപ്പാട്: ' ആരോഗ്യം ആനന്ദം കേരള ഹെൽത്ത് ക്യാമ്പയിൻ ' ഹരിപ്പാട് നിയോജക മണ്ഡലം തല ഉദ്ഘാടനം രമേശ് ചെന്നിത്തല എം. എൽ. എ നിർവഹിച്ചു. മണ്ണാറശാല യു. പി. സ്കൂളിൽ നടന്ന പരിപാടിയിൽ ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. നാഥൻ സ്വാഗതം പറഞ്ഞു. ഹരിപ്പാട് ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീനി. ആർ, ചിങ്ങോലി ഗവ.ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അഷറഫ്. എസ് എന്നിവർ വിഷയാവതരണം നടത്തി. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേഷ്, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. തുളസി, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷാജഹാൻ, ഹരിപ്പാട് നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ ഷിബു പഞ്ചവടി, കൗൺസിലർ എസ്.രാധാമണിയമ്മ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി എസ്.നാഗദാസ്, സ്കൂൾ പ്രഥമാദ്ധ്യാപിക കെ. എസ്. ബിന്ദു, പി. ടി. എ പ്രസിഡന്റ് വേണു സരിഗ എന്നിവർ സംസാരിച്ചു. ആറാട്ടുപുഴ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. രശ്മി രാമകൃഷ്ണൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
