SignIn
Kerala Kaumudi Online
Wednesday, 08 May 2024 4.16 PM IST

വീണ്ടും ഫാമിലിമാനാവാൻ പഞ്ചാബ് മുഖ്യമന്ത്രി, ഭഗവന്ത്മാൻ നാളെ പുനർ വിവാഹിതനാവുന്നു

punjab-cm

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ നാളെ വീണ്ടും വിവാഹിതനാവുന്നു, ഡോ ഗുർപ്രീത് കൗർ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.
അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും.

മാൻ തന്റെ ആദ്യ വിവാഹത്തിൽ നിന്ന് ആറ് വർഷം മുമ്പാണ് വിവാഹമോചിതനായത്. ഇന്ദർപ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. ഇവർ അമേരിക്കയിലാണ് ഇപ്പോൾ. പിതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മക്കൾ പഞ്ചാബിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PUNJAB CM, BHAGAWAT, AAP, KEJRIVAL, WEDDING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.