തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അസാപ് കേരളക്ക് ദേശീയ തലത്തിൽ ഇരട്ട അംഗീകാരം ലഭിച്ചു. ഒരേ സമയം അവാർഡിംഗ് ബോഡി ആയും അസ്സസ്മെന്റ് ഏജൻസി ആയുമാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള എൻ.സി.വി.ഇ.ടിയാണ് അംഗീകാരം നൽകിയത്.
സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡി ആണ് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്. രാജ്യത്തെ മുഴുവൻ തൊഴിലധിഷ്ഠിത കോഴ്സുകളും എൻ.എസ്.ക്യു.എഫ് നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ സ്കിൽ ഇക്കോ-സിസ്റ്റം സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് അസാപ് വഹിക്കുക. ഇത് സംബന്ധിച്ച ധാരണപാത്രം എൻ.സി.വി.ഇ.ടി ചെയർപേഴ്സൺ ഡോ. നിർമൽ ജീത്ത് സിംഗ് ഖൽസിയും അസാപ് കേരള സി.എം.ഡി ഡോ. ഉഷാ ടൈറ്റസും ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |