ന്യൂഡൽഹി: വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉദാരവത്ക്കരിക്കാനുള്ള നീക്കവുമായി ആർ.ബി.ഐ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഇത് പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. വിദേശനിക്ഷേപങ്ങൾ എത്തിക്കുന്നതുവഴി വിപണിയിലെ ചാഞ്ചാട്ടത്തെ വരുതിയിലാക്കാനും ആഗോള പണപ്പെരുപ്പം ഉൾപ്പടെയുള്ള പ്രതിസന്ധിയിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കും.
പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാൽ ഇന്ത്യൻ വിപണിയിൽ നിന്നും വലിയ തോതിൽ വിദേശനിക്ഷേപം പിൻവലിക്കപ്പെടുന്നുണ്ട്. മാത്രമല്ല നിക്ഷേപകരിൽ നല്ലൊരു വിഭാഗവും ഡോളറിനെയാണ് സുരക്ഷിത നിക്ഷേപമായി കാണുന്നത്. അതിനാൽ, വിദേശനിക്ഷേപം വലിയ തോതിൽ പിൻവലിക്കപ്പെടുന്നതും കറൻസിയുടെ മൂല്യമിടിവുമാണ് വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും ആർ.ബി.ഐ ഇറക്കിയ റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |