വലപ്പാട് : പ്രമേഹ രോഗം ബാധിച്ച് അംഗപരിമിതനായ വലപ്പാട് സ്വദേശി കെ.എ.സുകുവിന് മുച്ചക്ര വാഹനവും ഒപ്പം കാൻസർ രോഗത്തിന്റെ പാർശ്വഫലങ്ങളാൽ കേൾവി ശക്തി നഷ്ടപ്പെട്ട വലപ്പാട് സ്വദേശിനി ആനി ആലപ്പാടിന് നാൽപ്പതിനായിരം രൂപ വിലമതിക്കുന്ന ശ്രവണ സഹായിയും നൽകി. വിതരണം മണപ്പുറം മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വി.പി.നന്ദകുമാർ സ്കൂട്ടറിന്റെ താക്കോൽ, ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു. വലപ്പാട് പഞ്ചായത്ത് അംഗങ്ങളായ അജയഘോഷ്, സിജി, ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി.ദാസ്, ചീഫ് മാനേജർ ശില്പ ട്രീസാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ ഈ വർഷത്തെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |