തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. തിരുവല്ല ഡി വൈ എസ് പി ടി.രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക.
അതേസമയം, സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് സി പി എം.
ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും പ്രസംഗത്തിലെ ചിലഭാഗങ്ങൾ അടർത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്നും സജി ചെറിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നലെയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |