SignIn
Kerala Kaumudi Online
Friday, 20 September 2024 3.51 PM IST

സർക്കാർ ജോലിക്കാരെ വേണ്ട! മാട്രിമോണിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പേർ തിരയുന്നത് ഈ ജോലിയുള്ളവരെ

Increase Font Size Decrease Font Size Print Page
matrimony

അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി മാട്രിമോണിയൽ സൈറ്റുകളെ ആശ്രയിക്കുന്നത് നിരവധിപേരാണ്. ഓരോരുത്തരും അവരുടെ താൽപ്പര്യങ്ങൾക്കും അഭിരുചികളുമെല്ലാം സൈറ്റിൽ രേഖപ്പെടുത്തുകയും അതിന് യോജിക്കുന്ന വ്യക്തികളെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.

എന്നാൽ ഇത്തരം സൈറ്റുകളിലൂടെ പങ്കാളിയെ അന്വേഷിക്കുമ്പോൾ പലരും ആദ്യം പ്രാധാന്യം കൊടുക്കുന്നത് ജോലിയ്ക്ക് തന്നെയാണ്. ജോലി എന്ന് പറയുമ്പോൾ സർക്കാർ ജോലി എന്നായിരിക്കും പലരുടെയും ധാരണ. എന്നാൽ അതെല്ലാം തെറ്റിച്ചുകൊണ്ട് മാട്രിമോണിയിൽ ഇപ്പോൾ കൂടുതൽ പേർ തിരയുന്നത് സംരംഭകരെയാണ്. 'സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍' എന്ന വാക്കാണ് ഇപ്പോൾ മാട്രിമോണിയൽ സൈറ്റുകളിലെ ജനപ്രിയ കീവേഡുകളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

മുമ്പ് മാട്രിമോണിയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞിരുന്നത് ഐഎഎസോ ഐപിഎസുകാരെയോ ആണ് അല്ലെങ്കിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരെ . എന്നാൽ 'ശാദി ഡോട്ട് കോം' എന്ന സൈറ്റിലാണ് പതിവിലും വിപരീതമായി ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ വീക്ക് 2022 പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. 'സ്റ്റാര്‍ട്ടപ്പ് ജീവനക്കാരനും' 'സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും' ഇപ്പോള്‍ ഐഎഎസുകാരെക്കാൾ മുന്നിലാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 'ജസ്റ്റ് ഫോർ ലാഫ്' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MATRIMONY, SHADI DOT COM, IBDIA, ENTRAUPRENAUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.