കോട്ടയം. മൽസ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി കുമരകത്തെ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തിയ പ്രദർശനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഐ.എബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സ്മിത സുനിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രം മേധാവി ഡോ.ജി ജയലക്ഷ്മി, പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ.ഷീബ റബേക്ക ഐസക്ക്, അസിസ്റ്റന്റ് പ്രൊഫസർ ഡോ.സിമി റോസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. അക്വേറിയം ഉത്പന്നങ്ങൾ, മൽസ്യക്കുഞ്ഞുങ്ങൾ, മൽസ്യവളം തുടങ്ങിയവയുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിന്ദു ഇന്ന് 3.30 ന് നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |