തിരുവനന്തപുരം: വിമാനയാത്രാ നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടി പിൻവലിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃത്വ സമ്മേളനം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ടി.ജെ. മാത്യു പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പദ്മാലയം മിനിലാൽ അദ്ധ്യക്ഷനായി. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.എം. നസീർ, കെ.ജി. മംഗളദാസ്, നബീൽ നാസർ, ഡി.എസ്. അനിൽ കുമാർ, താഹിർ അസീസ്, അബ്ദുൾ അഹദ്, അരുമാനൂർ സജീവ്, അജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |