തിരുവനന്തപുരം: കേരളപാഠാവലി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിന്റെ നവോത്ഥാന നായകന്മാരെയെല്ലാം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007ലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായും 2013ൽ പുതുക്കിയതുമായ പാഠപുസ്തകങ്ങളാണ് കേരളത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പാഠ്യപദ്ധതി പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ സമഗ്രമായി പരിഷ്ക്കരിക്കാൻ പോവുകയാണ്. ഇവിടെയും ജനാധിപത്യ മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന് ഇതിനകം തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഒന്നിലെ ഭാഗം രണ്ടിലും പന്ത്രണ്ടാം ക്ലാസിൽ ഭാഗം നാലിലും ചാവറയച്ചനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ഈ ഭാഗങ്ങൾ ഒഴിവാക്കി എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |