SignIn
Kerala Kaumudi Online
Saturday, 27 April 2024 2.50 AM IST

സൗഹാർദ്ദ മധുരം നുകർന്ന് ആവിക്കലിൽ സമര സംഗമം

avikkal
പെരുന്നാൾ ദിനത്തിൽ ആവിക്കൽതോടിൽ സംഘടിപ്പിച്ച സൗഹാർദ്ദ സമര സംഗമത്തിൽ നിന്ന്

കോഴിക്കോട്: ബലി പെരുന്നാൾ ദിനത്തിൽ മലിനജല സംസ്കരണ പ്ലാന്റിനെതിരായ സമരം സൗഹൃദ സമര സംഗമമാക്കി പ്രദേശവാസികൾ. സമരക്കാർക്കെതിരെ വർഗീയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികൾ, അമ്പല കമ്മിറ്റികൾ മഹല്ല് കമ്മിറ്റികൾ, പ്രദേശത്തെ വിവിധ സംഘടനകൾ തുടങ്ങി 28 സംഘടനകൾ സംയുക്തമായി ഇന്നലെ രാവിലെ സൗഹൃദ സംഗമം നടത്തിയത്. പായസ മധുരം നുകർന്നായിരുന്നു സംഗമം. വിവിധ സംഘടനകൾ മലിനജല സംസ്കരണ പ്ലാന്റിനെതിരെ മുദ്രാവാക്യം ഉയർത്തി പ്രകടനമായി സംഗമത്തിൽ കണ്ണികളായി. അരയസമാജങ്ങളും പ്രദേശത്തെ ക്ലബുകളും പങ്കെടുത്തു.
കൗൺസിലർ സൗഫിയ അനീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി ചെയർമാൻ ടി.ദാവൂദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൽ ബാബു, ഷമീർ വെള്ളയിൽ, ഇർഫാൻ ഹബീബ്, പി.ടി.മുഹമ്മദ് കോയ, ടി.സുനിൽ, സി.പി.മുഹമ്മദ്, ജിത്തുൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.