പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വൈലോങ്ങര ലിബർട്ടി ബാലവേദി ബക്രീദാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ടി. അലി അസ്ക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മുഹമ്മദ് അഷ്റഫ്, ജോർജുകുട്ടി ഇയ്യാലിൽ, മഞ്ഞ്ജുള ടി.കെ, സൈനബ പി, കെ.ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |