സുരേഷ് ഗോപി,പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജിബു ജേക്കബ്, സംവിധാനം സംവിധാനം ചെയ്യുന്ന മേ ഹും മൂസ എന്ന ചിത്രം പാക്കപ്പ് ആയി. സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.ജോണി ആന്റണി,സൈജു കുറുപ്പ്,ഹരീഷ് കണാരൻ ,മേജർ രവി,മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി,സരൺ, ജിജിന, സ്രിന്ദ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സി .ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു. തിരക്കഥ-റൂബേഷ് റെയിൻ,ഗാന രചന-സജ്ജാദ്, റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണൻ.പി .ആർ. ഒ എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |