കൊച്ചി: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടെ കുന്നത്തുനാട് താലൂക്ക് ഓഫീസിൽ തീർപ്പാക്കിയത് 1,487 ഫയലുകൾ. 608 ഫയലുകൾ സർവേ വിഭാഗത്തിലും 879 എണ്ണം പൊതു വിഭാഗത്തിലുമാണ്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കുന്നത്തുനാട് താലൂക്കിൽ 23,608 ഫയലുകൾ തീർപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏറ്റവുമധികം ഫയലുകൾ തീർക്കാനുള്ള താലൂക്കുകളിലൊന്നാണ് കുന്നത്തുനാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |