തിരുവനന്തപുരം : ആസാദി ക അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജന -കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര 13ന് തിരുവനന്തപുരത്ത് ഗുജറാത്തി നൃത്തപരിപാടി സംഘടിപ്പിക്കും. ഗുജറാത്തിൽ നിന്നുള്ള 16 കലാകാരികളും 4 കലാകാരന്മാരും ഉൾപ്പെടുന്ന സംഘം കാര്യവട്ടം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലും കാട്ടാക്കട ഡൈൽവ്യൂ ഫർമസി കോളേജിലുമാണ് പരിപാടികൾ അവതരിപ്പിക്കുക.നാഷണൽ സർവീസ് സ്കീം,ഡോ.കലാം സ്മൃതി ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയാണ് നൃത്തപരിപാടി സംഘടിപ്പിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526855487.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |