തിരുവനന്തപുരം:തിരുവിതാംകൂർദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാമായാണമാസാചരണ മഹാമഹത്തിന് 17ന് തിരുവനനന്തപുരത്ത് തിരിതെളിയും.പാളയം ഒ.ടി.സി ഹനുമാൻ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും.അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സമ്മേളനത്തിൽ ദേവസ്വംബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ,അഡ്വ.മനോജ് ചരളേൽ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്,ദേവസ്വം സെക്രട്ടറി ഗായത്രദേവി,ചീഫ് എൻജിനീയർ ആർ.അജിത്കുമാർ,സാംസ്കാരികപുരാവസ്തു വിഭാഗം ഡയറക്ടർ ബി.മധുസുദനൻ നായർ തുടങ്ങിയവർ പങ്കെടുക്കും.നവീകരിച്ച ആദ്ധ്യാത്മിക പുസ്തകാലയം,സന്നിധാനം കർക്കടകവാവ്രാമായണമാസം സ്പെഷ്യൽപതിപ്പ് പ്രകാശനം,അദ്ധ്യാത്മരാമായണം സൗജന്യനിരക്കിൽ വിൽപ്പന എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.രാമായണമാസാചരണത്തിന്റെ ഭാഗമായി മതപാഠശാല കൺവീനർമാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മതപാഠശാല വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രാമായണപാരായണം,രാമായണ പ്രഭാഷണം,പ്രശ്നോത്തരി,ഉപന്യാസരചന എന്നീ മൽസരങ്ങളും സംഘടിപ്പിക്കും.മത്സരവിജയികൾക്കായി ആഗസ്റ്റ് മാസത്തിൽ സംസ്ഥാനതല മൽസരവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |