അങ്കമാലി: എ.ഐ.സി.സി സെക്രട്ടറിയായി നിയമിതനായ റോജി എം. ജോൺ എം.എൽ.എയ്ക്ക് കോൺഗ്രസ് (ഐ) അങ്കമാലികാലടി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.ജെ. ജോയി, ഐ.എൻ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. പോൾ, മഹിളാ കോൺഗ്രസ് നയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അൽഫോൻസ ഡേവിസ്, യൂത്ത് കോൺഗ്രസ് നയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, വൈശാഖ് എസ്. ദർശൻ, കെ.കെ. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |