പെരിന്തൽമണ്ണ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയവരെ ആർ.എൻ മനഴി എൻഡോവ്മെന്റ് നൽകി നഗരസഭ ആദരിച്ചു.കരിയർ ഗൈഡൻസ് ക്ലാസും നടന്നു. പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ നസീറ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, ഹനീഫ മുണ്ടുമ്മൽ, ഷാൻസി നന്ദകുമാർ, കെ. ഉണ്ണികൃഷ്ണൻ, പി.എസ്. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |