മുംബയ്: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഹർമ്മൻ പ്രീത് സിംഗ് തന്നെ നയിക്കും. 15 അംഗ ടീമിന്റെ വൈസ് ക്യാപ്ടൻ സ്മൃതി മന്ഥനയാണ്. നാല് താരങ്ങളെ സ്റ്റാൻഡ് ബൈ ആയും തിരഞ്ഞെടുത്തിട്ടുണ്ട്.
ടീം: ഹർമ്മൻ പ്രീത് കൗർ, സ്മൃതി മന്ഥന, ഷെഫാലി വർമ്മ, മേഘ്ന, താനിയ ഭാട്ടിയ, യസ്തിക ഭാട്ടിയ, ദീപ്തി ശർമ്മ, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ട്രാക്കർ,മേഘ്ന സിംഗ്, രേണുകാ താക്കൂർ, ജമൈമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ റാണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |