കൊച്ചി: ആർത്തവശുചിത്വം ഉറപ്പാക്കാനും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വബോധം സൃഷ്ടിക്കാനും മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഒഫ് ലൈഫ് പരിപാടിയുടെ ലോഗോ നടൻ ജയസൂര്യ പ്രകാശനം ചെയ്തു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, സി.എസ്.ആർ വിഭാഗം ജനറൽ മാനേജർ ബാബു ജോൺ മലയിൽ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ് മോഹൻ നായർ, കപ്പ് ഒഫ് ലൈഫ് പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. അഖിൽ മാനുവൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |