കൊച്ചി: 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ വഴി നടത്തിയ സർവ്വേയിൽ ജില്ലയിൽ 4,74,497 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തു. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സർവ്വേ പൂർത്തീകരിച്ചു. 1,834 വാർഡുകളിലായി 5,926 കുടുംബശ്രീ എന്യൂമറേറ്റർമാർ മുഖേന 7,98,006 കുടുംബങ്ങളിലായിരുന്നു സർവ്വേ. തൊഴിലന്വേഷകരുടെ വിശദമായ പ്രൊഫൈൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യും. 21 മുതൽ 40 വയസിനിടയിൽ, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള തൊഴിൽ അന്വേഷകരെയാണ് തുടക്കത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുക.
രണ്ടാംഘട്ട വിവരശേഖരണം വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |