SignIn
Kerala Kaumudi Online
Saturday, 21 September 2024 4.39 AM IST

ഉപ്പ് തിന്നവർ വെള്ളം കുടിക്കും: ഉപ്പിന്റെ ഉപയോഗം ആയുർദൈർഘ്യം കുറയ്ക്കുമെന്ന് പഠനം.

Increase Font Size Decrease Font Size Print Page
salt

ബ്രിട്ടൺ :ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?എന്നാൽ ഇനി ചിന്തിക്കേണ്ടി വരും. ദിനംപ്രതിയുള്ള ഉപ്പിന്റെ ഉപയോഗം ആയുർദൈർഘ്യം കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യു.കെ ബയോബാങ്കിന്റെ ഒൻപത് വർഷത്തെ പഠനത്തിലാണ് ഉപ്പും ആയുർദൈർഘ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. ബ്രിട്ടണിൽ 500,​000 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിശകലനത്തിലെത്തിച്ചേർന്നത്. ഉപ്പിന്റെ അമിതോപയോഗം മൂലം പുരുഷന്റെ ശരാശരി ആയുർദൈർഘ്യത്തിൽ നിന്ന് രണ്ടുവർഷവും സ്ത്രീയുടേത് ഒന്നര വർഷവുമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതായത് ശരാശരി ആയുർദൈർഘ്യം 50 വയസായി കുറയും.

ഇത്തരക്കാരിൽ ഉപ്പ് താരതമ്യേന കുറച്ച് ഉപയോഗിക്കുന്നവരേക്കാൾ 28 ശതമാനം മരണസാധ്യത കൂടുതലായിരിക്കും.പ്രായം,​ ലിംഗം,ശരീരഭാരം,കായികാധ്വാനം,​വംശീയത,​ ദാരിദ്ര്യം,​ പുകവലി,​ മദ്യപാനം കൂടാതെ ഹൃദ്രോഗം,​ പ്രമേഹം,​ കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുളളവരെയാണ് പഠനത്തിനായി തെരെ‍ഞ്ഞെടുത്തത്. ചുരുക്കി പറഞ്ഞാൽ ഉപ്പ് തിന്നവർ വൈകാതെ വെള്ളം കുടിക്കുമെന്ന് സാരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.