പൊൻകുന്നം. പൊൻകുന്നം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും
ആഭിമുഖ്യത്തിലുള്ള ക്ഷീരകർഷക സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറും ക്ഷീര വർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എൻ.ഗിരീഷ് കുമാറും നിർവഹിച്ചു. പൊൻകുന്നം കോഒാപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ പ്രസിഡന്റ് എസ്.ദേവദാസ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, കോഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ, ക്ഷീരവികസന ഓഫീസർ റ്റി.എസ്.ശിഹാബുദ്ദീൻ, ഡി.എഫ്.ഐമാരായ ടോണി വർഗീസ്, ആർ.എസ്.ദിവ്യാമോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |