കൊച്ചി: എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മിൽമ ആർ.ഒ.ബി സർവ്വീസ് റോഡിലേക്ക് എത്തുന്ന എം.കെ.കെ. നായർ റോഡ് 16 മുതൽ താത്കാലികമായി അടച്ചിടും. എസ്.എൻ ജംഗ്ഷൻ നിന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ മാർക്കറ്റ് റോഡ്, ഹിൽ പാലസ് റോഡ്, പഴയ റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവ വഴി പോകണമെന്ന് മെട്രോ അധികൃതർ അറിയിച്ചു. എം.കെ.കെ റോഡിനും പള്ളിപ്പറമ്പുകാവിന് സമീപവും താമസിക്കുന്നവർ എസ്.എൻ ജംഗ്ഷൻ- ഇരുമ്പനം ഭാഗത്തേക്ക് പോകുന്നതിനായി പഴയ റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, ഹിൽ പാലസ് റോഡ് എന്നിവിടങ്ങളിലൂടെ പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |