''അഭിനയം കേയയ്ക്ക് ഇഷ്ടമല്ല. സംഗീതത്തിന്റെ ആളാണ്. അഭിരുചി അറിഞ്ഞു അതിലേക്ക് വിടുന്നത് തന്നെയാണ് നല്ലത്. മകൾ കേയയുടെ പാട്ടുവിശേഷം പങ്കുവച്ചപ്പോൾ പ്രതാപ് പോത്തൻ ഒരിക്കൽ പറഞ്ഞു. ''എന്റെ ആത്മാവ് ആണ് കേയ. എന്നെ പൂർണമായി മനസിലാക്കിയിട്ടുള്ള ആള്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടിയാണ്.'' അപ്പവും വീഞ്ഞും എന്ന ചിത്രത്തിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ കേയ പോത്തൻ ഗായികയായി എത്തുകയും ചെയ്തു. ആ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ പ്രതാപ് പോത്തൻ അഭിനയിച്ചു. 'അപ്പൻ അഭിനയിക്കുന്ന സിനിമയിൽ മോളുടെ പാട്ട് കേൾക്കുമ്പോൾ തന്നെ രസം.' തമാശരൂപേണ പ്രതാപ് പോത്തൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |