കൊല്ലം : നവകേരളം കർമ്മ പദ്ധതിയുടെ ഏകോപനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ജില്ലയിൽ നടപ്പാക്കുന്ന നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട് പേരയം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയുടെ അദ്ധ്യക്ഷതവഹിച്ചു. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ എസ്.ഐസക്ക് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി കോർഡിനേഷൻ കമ്മറ്റിയും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷനായി നീർത്തട കമ്മറ്റിയും രൂപീകരിക്കാൻ തീരുമാനിച്ചു. രണ്ടാമത്തെ യോഗം 23ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. നീർച്ചാലുകൾ നേരിട്ട് സന്ദർശിക്കുന്നതിനായുളള ജലനടത്തം, ആക്ഷൻ പ്ലാൻ/ഡി.പി.ആർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചതായി പദ്ധതി കോർഡിനേറ്റർ എസ്.ഐസക്ക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |