കുറ്റ്യാടി: കർക്കടക മാസാരംഭത്തിന്റെ ഭാഗമായി കുറ്റ്യാടി പരിസരങ്ങളിലെ ഹൈന്ദവ ഗൃഹങ്ങളിലും, ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടു നിൽക്കുന്ന രാമായണ പാരയണത്തിന് തുടക്കമായി. അമ്പലക്കുളങ്ങര ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിൽ ഡോ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മിനി ചേട്ടാക്കൽ അദ്ധ്യക്ഷത വഹിച്ചു. കുനിയിൽ അനന്തൻ അധ്യക്ഷത വഹിച്ചു. കെ.പി. വിജയൻ പ്രഭാഷണം നടത്തി. കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സാംസ്കാരിക പ്രവർത്തകൻ രാജഗോപാലൻ കാരപ്പറ്റ ആദ്യ വായന നടത്തി. ചേമ്പറ്റ സംസ്കാരിക കൂട്ടായ്മയുടെ പരിപാടികൾ ചങ്ങാർച്ചക്കണ്ടി കുഞ്ഞി മാധവി അമ്മ ഉദ്ഘാടനം ചെയ്തു. കൂട്ടി കൃഷ്ണൻ ചങ്ങാർച്ചക്കണ്ടി പ്രഭാഷണം നടത്തി. മുക്കടത്തിൽ ശാന്ത അമ്മ ആദ്യ വായന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |