തിരുവനന്തപുരം: മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യവകുപ്പ് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും.
മങ്കിപോക്സിനെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകർക്കും, ആശാവർക്കർമാർക്കും ആരോഗ്യവകുപ്പ് ഇന്ന് പരിശീലനം നൽകും. യൂട്യൂബിലൂടെ പൊതുജനങ്ങൾക്കും പരിശീലന പരിപാടി കാണാൻ സൗകര്യമൊരുക്കും. രാവിലെ പതിനൊന്ന് മണിമുതൽ പന്ത്രണ്ട് വരെയാണ് ബോധവത്ക്കരണ പരിപാടി.
അതേസമയം എല്ലാ വിമാനത്താവളങ്ങളിലും ഹെൽപ് ഡെസ്ക്കുകൾ സജ്ജീകരിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി. വിദേശത്തുനിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ തിരിച്ചറിയാനും, ചികിത്സ ഉറപ്പാക്കാനും വേണ്ടിയാണ് ഹെൽപ് ഡെസ്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |