കളമശേരി : സി. പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. ഏലൂർ പാതാളം ജംഗ്ഷന് സമീപം വൈകിട്ട് നാലരയ്ക്ക് സംവിധായകൻ വിനയൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എം. ടി നിക്സൺ അദ്ധ്യക്ഷത വഹിക്കും. ആഗസ്റ്റ് 25 മുതൽ 28 വരെ ഏലൂരിലാണ് സമ്മേളനം. ജില്ലാ സെക്രട്ടറി പി. രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. എൻ. സുഗതൻ, ഇ. കെ. ശിവൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കമല സദാനന്ദൻ, എസ്. ശ്രീകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ പി.കെ. സുരേഷ് പറഞ്ഞു.
--
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |