യശോദ എന്ന ചിത്രത്തിൽ സാമന്തയുടെ ഐറ്റം ഡാൻസ്. സാമന്ത ആണ് യശോദ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലാണ് സാമന്ത ആദ്യമായി ഐറ്റം ഡാൻസ് ചെയ്തത്. എന്നാൽ പുഷ്പയിലേക്കാൾ അതീവ ഗ്ളാമറസായി സാമന്ത യശോദയിൽ ഐറ്റം ഡാൻസ് രംഗത്ത് പ്രത്യക്ഷപ്പെടുന്നുവെന്നാണ് വിവരം. തെന്നിന്ത്യയിൽ മറ്റൊരു നടിയും വാങ്ങാത്ത ഉയർന്ന പ്രതിഫലമാണ് പുഷ്പയിൽ താരം കൈപ്പറ്റിയത്. യശോദയിലെ ഐറ്റം ഡാൻസ് ഹൈദരാബാദിൽ ഒരുക്കിയ സെറ്റിൽ ചിത്രീകരിച്ചതെന്നാണ് വിവരം. ഒരേസമയം തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരുങ്ങുന്ന യശോദ മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ഹരി, ഹരീഷ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ മലയാള സാന്നിദ്ധ്യം അറിയിക്കുന്നു. റാവു രമേഷ്, മുരളി ശർമ്മ, വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, മധുരിമ, കൽപിക, ഗണേഷ്, ദിവ്യശ്രീപദ, പ്രിയങ്ക ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. കൃഷ്ണപ്രസാദ് സിവലെജയുടെ ശ്രീദേവി മൂവിസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |