SignIn
Kerala Kaumudi Online
Saturday, 27 April 2024 1.01 AM IST

ഐ.ടി കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരവുമായി കേരള ഐ.ടി പാർക്ക്സ്

തിരുവനന്തപുരം: നൈപുണ്യ വികസനത്തിനായി 2023ൽ 5000 ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പരിശീലന നൽകുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോപാർക്ക്,ഇൻഫോപാർക്ക്,സൈബർപാർക്ക് കമ്പനികളുമായി ചേർന്ന് സർക്കാർ ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പരിപാടി നടത്തുന്നു. ആദ്യഘട്ടത്തിൽ 1500 ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകും. ആറുമാസം നീളുന്ന പദ്ധതിയിൽ മാസം 5000 രൂപ വരെ സർക്കാർ വിഹിതമായും, ഇതേ തുക നിയമിക്കുന്ന സ്ഥാപനം നൽകുകയും ചെയ്യും. 300ലധികം കമ്പനികളിലായാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുക. ഐ.സി.ടി അക്കാദമി കേരള,സ്റ്റാർട്ട് അപ്പ് മിഷൻ,ജി ടെക്,കാഫിറ്റുമായി സഹകരിച്ച് നടത്തുന്ന ഇന്റേൺഷിപ്പ് https://ignite.keralait.org രജിസ്റ്റർ ചെയ്യാം. ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷനും ഇന്റർവ്യൂവും വഴി ഇന്റേൺഷിപ്പ് ചെയ്യാം. ആഗസ്റ്റിൽ ആരംഭിക്കുന്ന പരിപാടി നാളെ​ വൈകിട്ട് 4.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ ഉദ്ഘാടനം നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാവും. കേരളാ ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ്,​എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്,ജിടെക് സെക്രട്ടറി ശ്രീകുമാർ വി,സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക,​ഐ.സി.ടി അക്കാദമി ഒഫ് കേരള സി.ഇ.ഒ സന്തോഷ് സി. കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.